കുവൈത്തില്‍ വീണ്ടും തീപിടിത്തം; സംഭവം ജലീബില്‍; തീപിടിച്ചത് തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍

മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് താമസസ്ഥലം പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait fire force

representational image

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ജലീബില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം. അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. 

Advertisment

മതിയായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് താമസസ്ഥലം പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പരിശോധനയില്‍ കണ്ടെത്തി. ജലീബ്, അബ്ബാസിയ, കൈതാന്‍, ഫര്‍വാനിയ, മംഗഫ്, മഹ്ബൂല മേഖലകളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു.

Advertisment