ലൈസന്‍സില്ലാതെ പ്രവര്‍ത്തനം; കുവൈത്തില്‍ വെയര്‍ഹൗസില്‍ നടത്തിയ റെയ്ഡില്‍ 250 കിലോ കേടായ ഉത്പന്നങ്ങള്‍ നശിപ്പിച്ചു

കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ ലാഭത്തിനായി വീണ്ടും പാക്ക് ചെയ്യുകയും വിൽക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് അതോറിറ്റി സ്വീകരിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
warehoiuse raid.

കുവൈറ്റ് സിറ്റി: ലൈസൻസില്ലാത്ത ഗോഡൗണിൽ നിന്ന് കണ്ടെത്തിയ കേടായ സുഗന്ധവ്യഞ്ജനങ്ങളും പയറുവർഗങ്ങളും കുവൈറ്റ് ഫുഡ് അതോറിറ്റി നശിപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണം മുന്‍നിര്‍ത്തി നടത്തിയ പരിശോധനയിലാണ് നടപടി.

Advertisment

കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾ ലാഭത്തിനായി വീണ്ടും പാക്ക് ചെയ്യുകയും വിൽക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയാണ് അതോറിറ്റി സ്വീകരിക്കുന്നത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത്‌ ഉപഭോക്താക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് അതോറിറ്റിയുടെ ലക്ഷ്യം.


 

Advertisment