കുവൈത്തിലെ തീപിടിത്തം; വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത് 24 പേര്‍; ഇതില്‍ 10 മലയാളികളടക്കം 19 ഇന്ത്യക്കാര്‍

24 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 19 പേരും ഇന്ത്യക്കാരാണ്. അതില്‍ പത്തും മലയാളികളാണ്

New Update
Mangaf fire

കുവൈത്ത് സിറ്റി: കുവൈത്തില്‍ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ വിശദാംശങ്ങള്‍ പുറത്ത്. 24 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 19 പേരും ഇന്ത്യക്കാരാണ്. അതില്‍ പത്തും മലയാളികളാണ്. അല്‍ അദാന്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത്. 13 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചത്.

Advertisment

 മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ആറു പേരും, അല്‍ ജാബര്‍ ആശുപത്രിയില്‍ മൂന്ന് പേരും, ജഹ്‌റ ആശുപത്രിയിലും, ഫര്‍വാനിയ ആശുപത്രിയിലും ഓരോരുത്തരും ചികിത്സയില്‍ കഴിയുന്നു. ഓരോ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നവരുടെ പേരുകള്‍ ചുവടെ:

അല്‍ അദാന്‍ ആശുപത്രി

  1. സാബിര്‍ പണിക്കശേരി അമീര്‍ (കേരളം)
  2. തോമസ് ചാക്കോ ജോസഫ് (കേരളം)
  3. ശ്രീനു കുക്കല (ആന്ധ്രാ പ്രദേശ്)
  4. ശ്രീനിവാസു മാമിഡി ഷെട്ടി (ആന്ധ്രാ പ്രദേശ്)
  5. പ്രവീൺ രാജു (മഹാരാഷ്ട്ര)
  6. സന്തോഷ് പാൽ (മഹാരാഷ്ട്ര)
  7. പ്രെയ്സൺ റോബി പീറ്റർ (കർണാടക)
  8. റാഷിദ് ഖാൻ (ബീഹാർ)
  9. മൈക്കൽ ലാൻഡിച്ചോ ഡിസൺ (ഫിലിപ്പീന്‍സ്‌)
  10. ജൂലിയോ എം. മോണ്ടെമേയർ (ഫിലിപ്പീന്‍സ്‌)
  11. ശിവശങ്കർ പാസ്വാൻ (നേപ്പാള്‍)
  12. ഡോർജെ ലാമ (നേപ്പാള്‍)
  13. താഹർ മുഹമ്മദ് അഹമ്മദ് മുഹമ്മദ് (ഈജിപ്ത്)

 മുബാറക് അല്‍ കബീര്‍ ആശുപത്രി

  1. നളിനാക്ഷൻ താഴത്ത് വളപ്പിൽ (കേരളം)
  2. അനിൽകുമാർ കൃഷ്ണസദനം കൃഷ്ണപിള്ള (കേരളം)
  3. റോജൻ മടയിൽ രാജു (കേരളം)
  4. ഫൈസൽ മുഹമ്മദ് (കേരളം)
  5. ഗോപു പുതുകേരിൽ കോമളൻ (കേരളം)
  6. അവിനാഷ് ബൈജ്നാഥ് (ഉത്തർപ്രദേശ്)

അല്‍ ജാബര്‍ ആശുപത്രി

  1. സുരേഷ്‌കുമാർ നാരായണപിള്ള (കേരളം)
  2. ഡാനി തോമസ് സെബാസ്റ്റ്യൻ (ആന്ധ്രാപ്രദേശ്)
  3. ജിതേന്ദ്ര സിംഗ് (ഉത്തർപ്രദേശ്)

ജഹ്‌റ ആശുപത്രി

  1. അനിൽ മത്തായി മണ്ണാരുപറമ്പിൽ (കേരളം)

ഫര്‍വാനിയ ആശുപത്രി

  1. ശരത് മേപ്പറമ്പിൽ (കേരളം)
Advertisment