മംഗഫിലെ തീപിടിത്തം; നഴ്‌സുമാരുടെ സേവനത്തെ പ്രശംസിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും അവര്‍ സന്ദര്‍ശിച്ചു. എല്ലാ പരിചരണവും ഉറപ്പാക്കിയാണ് അവര്‍ മടങ്ങിയത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
mgf fre

കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മികച്ച സേവനം നല്‍കിയതിന് നഴ്‌സുമാരെ പ്രശംസിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം. 

Advertisment

ആരോഗ്യമന്ത്രാലയം നഴ്‌സിംഗ് സേവന വിഭാഗം ഡയറക്ടര്‍ ഡോ. ഇമാന്‍ അല്‍ അവദിയാണ് നഴ്‌സുമാരെ അഭിനന്ദിച്ചത്. മുബാറക് അൽ കബീർ, അമീരി  ആശുപത്രികളിൽ പെരുന്നാൾ ദിനത്തിൽ  സന്ദർശനം നടത്തുമ്പോഴാണ്‌ ഇമാന്‍ അല്‍ അവദി നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്.

തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെയും അവര്‍ സന്ദര്‍ശിച്ചു. എല്ലാ പരിചരണവും ഉറപ്പാക്കിയാണ് അവര്‍ മടങ്ങിയത്.

Advertisment