/sathyam/media/media_files/AsG0QXDJ5QazjOh0W3NV.jpg)
കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്തത്തില്‍ മരണപ്പപെട്ടവരുടെ കുടുംബത്തിന് കുവൈത്ത് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. 15,000 ഡോളര്‍ (ഏകദേശം 4,500 കുവൈത്ത് ദിനാര്‍/12.5 ലക്ഷം ഇന്ത്യന്‍ രൂപ) വീതം നല്‍കാനാണ് തീരുമാനം.
സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മരണപ്പെട്ടവരുടെ അതത് രാജ്യങ്ങളിലെ എംബസികള്‍ വഴിയാകും സഹായധനം നല്‍കുന്നത്. 25 മലയാളികളടക്കം 49 പേരാണ് മരിച്ചത്.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. മരണപ്പപെട്ടവരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. മൂന്ന് ഫിലിപ്പീന്‍സ് സ്വദേശികളും മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഈ മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us