/sathyam/media/media_files/LW9eSVzZ5THXArEESh73.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങി. അൽ-റായ്,. ഖൈതാൻ, യാർമൂക്ക്, അബ്ദുല്ല തുറമുഖം, ഷുവൈഖ് ഇൻഡസ്ട്രിയൽ, നുഴ, സുബ്ഹാൻ, അൽ റിഹാബ്, അൽ ഒയൂൺ, അൽ വാഹ, സൂര, റൗഡ, ഷാമിയ, ഖൽദിയ, ഫഹാഹീൽ, ഫൈഹ, സാൽമിയ, ഹവല്ലി, അർദിയ, സാൽവ, മംഗഫ്, ഫർവാനിയ, ജാബർ അൽ അലി, ജാബ്രിയ, ഉമ്മുൽ ഹൈമാം, സാദ് അൽ അബ്ദുല്ല, ഖദ്‌സിയ, റൊമൈതിയ, സൗത്ത് സൂര, അൽ സലാം, അബ്ദുല്ല അൽ മുബാറക്, സബാഹ് അൽ സലേം, മൻസൂരിയ, ഫ്യൂനൈറ്റീസ്, ആൻഡലസ്, അൽ ദഹർ, ദസ്മ, ബ്നീദ് അൽ ഗർ, ഇഷ്ബിലിയ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ മുതലാണ് വൈദ്യുതി തടസപ്പെട്ടത്. പലയിടത്തും ഇതുവരെ വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. ഇതോടെ ജനജീവിതം ദുഃസഹമായി.
ജഹ്‌റയില്‍ 52 ഡിഗ്രി താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. അന്തരീക്ഷ താപനിലയിലെ വര്‍ധനവാണ് വൈദ്യുതി തടസത്തിന് കാരണം. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും തകരാര്‍ പരിഹരിക്കാനും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് ജല വൈദ്യുത മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us