കുവൈത്തില്‍ ചൂട് കുതിച്ചുയരുന്നു; വൈദ്യുതി മുടങ്ങിയത് നിരവധി പ്രദേശങ്ങളില്‍

കുവൈത്തിലെ നിരവധി പ്രദേശങ്ങളില്‍ ബുധനാഴ്ച വൈദ്യുതി മുടങ്ങി. കുതിച്ചുയരുന്ന താപനില മൂലം വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് പ്രധാന കാരണം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuwait city1

കുവൈത്ത് സിറ്റി: കുവൈത്തിലെ നിരവധി പ്രദേശങ്ങളില്‍ ബുധനാഴ്ച വൈദ്യുതി മുടങ്ങി. കുതിച്ചുയരുന്ന താപനില മൂലം വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് പ്രധാന കാരണം. പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് വൈദ്യുത മന്ത്രാലയം. 

Advertisment

വൈദ്യുതി മുടക്കം മൂലമുണ്ടാകുന്ന തകരാറുകള്‍, പരാതികള്‍ എന്നിവ പരിഹരിക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മന്ത്രാലയം എമര്‍ജന്‍സി ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. 

രാജ്യത്ത് താപനിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ചിലയിടങ്ങളില്‍ 52 ഡിഗ്രി സെല്‍ഷ്യസ് താപനില അനുഭവപ്പെട്ടു. ഈ സാഹചര്യത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയുള്ള 'പീക്ക് ടൈമി'ല്‍ അനാവശ്യമായി വൈദ്യുതി ഉപയോഗിക്കരുതെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Advertisment