കുവൈത്തിലെ തീപിടിത്തം; ചികിത്സയില്‍ കഴിയുന്നത് എട്ടു പേര്‍ മാത്രം; ഒരാളൊഴികെ എല്ലാം ഇന്ത്യക്കാര്‍; അതില്‍ മൂന്നും മലയാളികള്‍

ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. അതില്‍ മൂന്നു പേരും മലയാളികളാണ്. മൂന്ന് പേര്‍ മാത്രമാണ് ഐസിയുവിലുള്ളത്. ഇതില്‍ മലയാളികളില്ല

New Update
Mangaf fire

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് നിലവില്‍ ചികിത്സയിലുള്ളത് എട്ടു പേര്‍ മാത്രം. അല്‍ അദാന്‍ ആശുപത്രിയില്‍ നാലു പേരും, മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ഒരാളും, അല്‍ ജാബര്‍ ആശുപത്രിയില്‍ മൂന്നു പേരും ചികിത്സയില്‍ കഴിയുന്നു.

Advertisment

ഒരാളൊഴികെ എല്ലാവരും ഇന്ത്യക്കാരാണ്. അതില്‍ മൂന്നു പേരും മലയാളികളാണ്. മൂന്ന് പേര്‍ മാത്രമാണ് ഐസിയുവിലുള്ളത്. ഇതില്‍ മലയാളികളില്ല. ചികിത്സയില്‍ കഴിയുന്ന ഫിലിപ്പീന്‍സ് സ്വദേശി വെന്റിലേറ്ററിലാണ്. ചികിത്സയില്‍ കഴിയുന്നവര്‍:

അല്‍ അദാന്‍ ആശുപത്രി

  1. ശ്രീനിവാസു മാമിഡി ഷെട്ടി-ആന്ധ്രാപ്രദേശ്
  2. പ്രെയ്‌സണ്‍ റോബി പീറ്റർ-കർണാടക
  3. തോമസ് ചാക്കോ ജോസഫ്-കേരളം
  4. മൈക്കൽ ലാൻഡിച്ചോ ഡിസോൺ-ഫിലിപ്പീന്‍സ്

അല്‍ ജാബര്‍ ആശുപത്രി

  1. സുരേഷ് കുമാർ നാരായണ പിള്ള-കേരളം
  2. ഡാനി തോമസ് സെബാസ്റ്റ്യൻ-ആന്ധ്രാപ്രദേശ്
  3. ജിതേന്ദ്ര സിംഗ്-ഉത്തർപ്രദേശ്

മുബാറക് അല്‍ കബീര്‍ ആശുപത്രി

  1. അനിൽകുമാർ കൃഷ്ണസദനം കൃഷ്ണപിള്ള-കേരളം

Advertisment