ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/XtprvJd1wGh0BlAf3PJ8.jpg)
കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം നിശ്ചയിച്ച പവര്‍ കട്ട് സമയങ്ങളില്‍ കെട്ടിടങ്ങളിലെ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കുവൈത്ത് ഫയര്‍ഫോഴ്‌സ്. ലിഫ്റ്റുകള്‍ പ്രവര്‍ത്തനരഹിതമാകുന്ന സാഹചര്യങ്ങള്‍ ഉത്കണ്ഠപ്പെടാതെ
ശാന്തരാകണമെന്നും നിര്‍ദ്ദേശിച്ചു.
Advertisment
ഇത്തരം സാഹചര്യങ്ങളില്‍ അലാറം ബട്ടണ്‍ അമര്‍ത്തി സഹായം അഭ്യര്‍ത്ഥിക്കണം. ലിഫ്റ്റിന്റെ വാതില്‍ തുറക്കരുത്. ഇത് അപകടത്തിലേക്ക് നയിക്കാം. 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായം തേടാം. മാനസിക പിരിമുറുക്കും ഒഴിവാക്കുന്നതിന് സഹായം എത്തുന്നതുവരെ ലിഫ്റ്റിന്റെ തറയില്‍ ഇരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us