കുവൈത്തിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമം; രണ്ട് പേര്‍ പിടിയില്‍

പിടിയിലായവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കാന്‍ സുരക്ഷാ സേന ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയംa

New Update
drgkwsa

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വന്‍ തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചവരെ പിടികൂടി. രണ്ട് സൗദി സ്വദേശികള്‍ പിടിയിലായി. കടല്‍ വഴി 40 കിലോഗ്രാം ഹാഷിഷും 2000 ക്യാപ്റ്റഗണ്‍ ഗുളികകളും കടത്താനായിരുന്നു ശ്രമം. കോസ്റ്റ് ഗാര്‍ഡിന്റെ സഹകരണത്തോടെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് പരിശോധന നടത്തിയത്.

Advertisment

പിടിയിലായവരെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മയക്കുമരുന്ന് കടത്ത് ഇല്ലാതാക്കാന്‍ സുരക്ഷാ സേന ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.

സുരക്ഷാ സേനയുമായി എല്ലാവരും സഹകരിക്കണമെന്നും, മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ അറിഞ്ഞാല്‍ എമർജൻസി ഹോട്ട്‌ലൈൻ (112), ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ്റെ ഹോട്ട്‌ലൈൻ 1884141 നമ്പറുകള്‍ വഴി അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

Advertisment