മംഗഫിലെ തീപിടിത്തം; പരിക്കേറ്റവരുടെ ബന്ധുക്കള്‍ ഞായറാഴ്ച കുവൈത്തിലെത്തും

ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം അറിയിച്ച പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കളെയാണ് ആദ്യ ഘട്ടത്തില്‍ കുവൈത്തിലെത്തിക്കുന്നത്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Mangaf fire

കുവൈത്ത് സിറ്റി: മംഗഫിലെ എന്‍ബിടിസിയുടെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈത്തിലെത്തിക്കുമെന്ന് കമ്പനിയുടെ എച്ച്ആര്‍ & അഡ്മിന്‍ കോര്‍പറേറ്റ് ജനറല്‍ മാനേജര്‍ മനോജ് നന്തിയാലത്ത് അറിയിച്ചു.

Advertisment

ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം അറിയിച്ച പരിക്കേറ്റ ജീവനക്കാരുടെ പത്ത് ബന്ധുക്കളെയാണ് ആദ്യ ഘട്ടത്തില്‍ കുവൈത്തിലെത്തിക്കുന്നത്. ഇവര്‍ക്കുള്ള വിമാന ടിക്കറ്റ്, വിസിറ്റ് വിസ, താമസ-ഭക്ഷണ സൗകര്യം ഉള്‍പ്പെടെ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി. 

തീപിടിത്തത്തില്‍ മരിച്ച ബിഹാര്‍ സ്വദേശിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനും കുവൈത്തിലെത്തും. ഡിഎന്‍എ ഉള്‍പ്പെടെയുള്ള പരിശോധനയിലൂടെ മരിച്ചയാളെ തിരിച്ചറിയാനാണ് നീക്കം. അപകടത്തില്‍ പരിക്കേറ്റ് 61 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ എട്ട് പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. 53 പേരും സുഖം പ്രാപിച്ചു. വിദഗ്ധ ചികിത്സയ്ക്ക് സ്വദേശത്തേക്ക് പോകാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കിയതായും കമ്പനി അറിയിച്ചു.

Advertisment