/sathyam/media/media_files/qJsbNQvh2J5ZRrnMeJJf.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് രക്തദാതാക്കളെ ആദരിച്ചു. 2023ല്‍ 85,000 ബാഗ് രക്തവും 8,000 ബാഗ് പ്ലേറ്റ്‌ലെറ്റുകളും ശേഖരിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധി പറഞ്ഞു.
ആഗോള രക്തദാന ദിനത്തിനോടനുബന്ധിച്ച് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും പുതിയ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് സുരക്ഷിതമായ രക്തം നേടുന്നതിനാണ് ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രക്തദാതാക്കളിൽ 55 ശതമാനം പൗരന്മാരാണ്. 75 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ 45 ശതമാനം രക്തം ദാനം ചെയ്യുന്നു. അമേരിക്കൻ ബ്ലഡ് ബാങ്ക്സ് ഓർഗനൈസേഷൻ്റെ അന്താരാഷ്ട്ര അംഗീകാരത്തിനായുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സേവന വകുപ്പിൻ്റെ പരിശ്രമത്തെ അദ്ദേഹം അഭിനന്ദിച്ചു.
റഫറൻസ് ലബോറട്ടറികൾ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, രക്തദാനം, ജനറ്റിക് ലബോറട്ടറികൾ എന്നിങ്ങനെ നാല് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് അംഗീകരിക്കപ്പെട്ട ഏക അറബ് സ്ഥാപനമാണ് കുവൈത്ത് ബ്ലഡ് ബാങ്ക്. രക്തദാന കാമ്പെയ്‌നുകളിലെ കൂട്ടായ പരിശ്രമത്തിന് നന്ദി പ്രകടിപ്പിച്ച മന്ത്രി രക്ത ശേഖരണത്തിൽ സംഭാവന ചെയ്യുന്ന ദാതാക്കളെയും സംഘടനകളെയും അഭിനന്ദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us