/sathyam/media/media_files/fR2bKfQhAJuCeYr9CyFo.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് പുതിയ യൂണിറ്റുകൾ വഴി വൈദ്യുതി ശേഷി 375 മെഗാവാട്ട് വർധിപ്പിക്കുന്നു. അൽ സൂർ സൗത്ത്, ഷുഐബ നോർത്ത് സ്റ്റേഷനുകളിലാണ് രണ്ട് പുതിയ ഉൽപാദന യൂണിറ്റുകൾ ആരംഭിച്ചത്.
പീക്ക് ലോഡുകൾ 16,460 മെഗാവാട്ടിൽ എത്തിയിട്ടും ഷെഡ്യൂൾ ചെയ്ത പവർകട്ടുകൾ നടപ്പാക്കാതെ രാജ്യത്തിൻ്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ വൈദ്യുതി മന്ത്രാലയത്തിന് ഇതിലൂടെ സാധിച്ചു.ഗള്‍ഫ് മേഖലയിലെ പിന്തുണ, പുതിയ യൂണിറ്റുകളുടെ പ്രവര്‍ത്തനം എന്നിവയിലൂടെ ഉത്പാദന ശേഷി ഗണ്യമായി ഉയര്‍ത്താന്‍ സാധിച്ചതായി മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
വേനൽക്കാലത്ത് കുതിച്ചുയരുന്ന ഊർജ ആവശ്യം നിറവേറ്റുന്നതിനായി ഈ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ മന്ത്രാലയം തീവ്രശ്രമം നടത്തുന്നുണ്ട്. വിവിധ മേഖലകളിലെ നിലവിലെ ഉപഭോഗ നിരക്ക് വൈദ്യുതി മന്ത്രാലയം വിശകലനം ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ പവർ സ്റ്റേഷനുകളുടെ ശേഷി വർധിപ്പിക്കുന്ന പുതിയ പദ്ധതികൾക്കായി തയ്യാറെടുക്കുകയാണ് ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us