/sathyam/media/media_files/UqOk1He14mBWfn7XQcSq.jpg)
കുവൈത്ത് സിറ്റി: അംഗീകാരമില്ലാത്ത ഗ്യാസ് സിലിണ്ടർ റെഗുലേറ്ററുകളുടെ ഇറക്കുമതിയും വിതരണവും കുവൈത്തില്‍ നിരോധിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ജനറല്‍ ഫയര്‍ ഫോഴ്‌സും, കുവൈത്ത് ഓയില്‍ ടാങ്കര്‍ കമ്പനിയും കരാറിലേര്‍പ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ വര്‍ധിപ്പിച്ച് പൊതുജനസംരക്ഷണം ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.
ആക്ടിംഗ് ഹെഡ് മേജർ ജനറൽ ഖാലിദ് ഫഹദും കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയിലെ ഫ്ലീറ്റ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് യൂസഫ് അൽ സഖറും തമ്മില്‍ കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയതായി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് 'എക്‌സി'ലൂടെ അറിയിച്ചു.
കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനുമായി ഏകോപിപ്പിച്ചാകും തീരുമാനം നടപ്പാക്കുന്നത്. കൂടാതെ, വ്യാജ ഗ്യാസ് ആക്‌സസറികൾ ഉപയോഗിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് സംയുക്ത മാധ്യമ ബോധവൽക്കരണ കാമ്പെയ്‌നുകൾ ആരംഭിക്കാനും തീരുമാനമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us