പൊതുമാപ്പ് കാലാവധി തീരാന്‍ ഇനി നാലേ നാലു ദിനങ്ങള്‍ മാത്രം ! പ്രത്യേക യോഗം ചേര്‍ന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്തിലെ പൊതുമാപ്പ് തീരാന്‍ ഇനി അവശേഷിക്കുന്നത് നാലു ദിനങ്ങള്‍ മാത്രം. ഈ സാഹചര്യത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
moi kuwai

കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്ക് പിഴ നല്‍കാതെ രാജ്യം വിടുന്നതിനോ, അല്ലെങ്കില്‍ പിഴയടച്ച് താമസനില നിയമവിധേയമാക്കാനോ അനുവദിക്കുന്ന കുവൈത്തിലെ പൊതുമാപ്പ് തീരാന്‍ ഇനി അവശേഷിക്കുന്നത് നാലു ദിനങ്ങള്‍ മാത്രം. ഈ സാഹചര്യത്തില്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേര്‍ന്നു.

Advertisment

പ്രത്യേക പരിശോധന സംഘത്തിന്റെ മേധാവിയായ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി  മേജർ ജനറൽ അബ്ദുള്ള അൽ സഫഹിന്റെ മേൽനോട്ടത്തിലാണ് യോഗം ചേര്‍ന്നത്. പൊതുമാപ്പ് കാലാവധി തീരുമ്പോള്‍ സുരക്ഷ പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃത പ്രവാസികളെ പിടികൂടാന്‍ ശക്തമായ പദ്ധതിയാണ് മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്. ഇതടക്കമുള്ള കാര്യങ്ങള്‍ യോഗം വിലയിരുത്തി.

Advertisment