കുവൈത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ധിച്ചെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ധിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ്

New Update
Anti Drug Day seminar kw

കുവൈത്ത് സിറ്റി: കുവൈത്തില്‍ മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ധിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖബസാർഡ് പറഞ്ഞു. ഇത്തരത്തില്‍ 778 കേസുകളില്‍ ഇടപെട്ടതായും, ആസക്തി ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Advertisment

മൂന്ന് ടൺ 570 കിലോഗ്രാം മയക്കുമരുന്നുകളും 25 ദശലക്ഷത്തിലധികം സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിലെ സുപ്രധാന മുന്നേറ്റങ്ങളെക്കുറിച്ചും അദ്ദേഹം കുവൈത്ത് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് പെട്രോളിയത്തിൽ നടന്ന സെമിനാറിൽ വിശദീകരിച്ചു. ലഫ്റ്റനൻ്റ് ജനറൽ സലേം അൽ നവാഫിൻ്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടന്നത്.

മയക്കുമരുന്നുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നതിന് കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ അറിയിച്ച് ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമീദ് അൽ ദവാസ് സംസാരിച്ചു. 2021 മുതൽ 2022 വരെ മയക്കുമരുന്ന് കടത്ത് കുറ്റകൃത്യങ്ങളിൽ 20% കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.

Advertisment