ജീവിക്കാന്‍ ഏറ്റവും മികച്ച ഗള്‍ഫ് നഗരം; കുവൈത്ത് മൂന്നാമത്‌

ജീവിക്കാന്‍ ഏറ്റവും മികച്ച ഗള്‍ഫ്, അറബ് നഗരങ്ങളുടെ സൂചികയില്‍ കുവൈത്ത് മൂന്നാമത്

New Update
kuwait city3

കുവൈത്ത് സിറ്റി: ജീവിക്കാന്‍ ഏറ്റവും മികച്ച ഗള്‍ഫ്, അറബ് നഗരങ്ങളുടെ സൂചികയില്‍ കുവൈത്ത് മൂന്നാമത്. അബുദാബിയാണ് ഒന്നാമത്. ആഗോളതലത്തില്‍ അബുദാബി 76-ാമതാണ്. കുവൈത്ത് 93-ാമതാണ്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റാണ് സൂചിക തയ്യാറാക്കിയത്.

Advertisment

ദുബായ്-78, ദോഹ-101 എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളുടെ സ്ഥാനം. ദുബായ്, അബുദാബി, ജിദ്ദ, റിയാദ് എന്നിവയുള്‍പ്പെടുന്ന ഗള്‍ഫ് നഗരങ്ങളുടെ സ്ഥാനം ആഗോളസൂചികയില്‍ ഉയര്‍ന്നിട്ടുണ്ട്. അബുദാബിയും, ദുബായിയും രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിര നിക്ഷേപം വളര്‍ച്ചയില്‍ നിര്‍ണായകമായി.

Advertisment