വീഡിയോ കോളിലൂടെ ഇളയ സഹോദരനെ വിളിച്ച് മരിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു; കുടുംബത്തോട് ക്ഷമാപണം; പിന്നാലെ ജീവനൊടുക്കി പ്രവാസി ! സംഭവം കുവൈത്തില്‍

കുവൈത്തില്‍ പ്രവാസി ജീവനൊടുക്കി. കബ്ദ് മേഖലയിലെ തൊഴിലുടമയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. സഹോദരനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് പ്രവാസി ആത്മഹത്യ ചെയ്തത്

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ജീവനൊടുക്കി. കബ്ദ് മേഖലയിലെ തൊഴിലുടമയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. സഹോദരനുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് പ്രവാസി ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment

മരിച്ചത് ഏത് രാജ്യക്കാരനാണെന്ന് വ്യക്തമല്ല. ഏകദേശം 31 വയസാണ് പ്രായം. ഇളയ സഹോദരനെ വീഡിയോ കോളിലൂടെ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഇയാള്‍ പറഞ്ഞിരുന്നു.

സഹോദരനോടും കുടുംബത്തോടും ക്ഷമ ചോദിച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നു. തന്റെ തൊഴിലുടമയെക്കുറിച്ചുള്ള വിവരങ്ങളും പ്രവാസി സഹോദരന് കൈമാറി. തുടര്‍ന്നാണ് മരണം. 

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment