കുവൈത്തില്‍ വ്യാജവാർത്ത കേസിൽ അഭിഭാഷകരുടെ കസ്റ്റഡി കോടതി നീട്ടി

തുടർ അന്വേഷണങ്ങൾ പൂർത്തീകരിക്കുന്നതിനായി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടും. അഭിഭാഷകരെ വിട്ടയക്കണമെന്നുള്ള അപേക്ഷ പബ്ലിക് പ്രോസിക്യൂഷന്‍ നിരസിച്ചു

New Update
kuwait court.jpg

കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ കേസില്‍ ഉള്‍പ്പെട്ട രണ്ട് അഭിഭാഷകരുടെ കസ്റ്റഡി നീട്ടും. പബ്ലിക് പ്രോസിക്യൂഷന്റേതാണ് തീരുമാനം. പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മിഷാനെക്കുറിച്ച് സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ “എക്‌സ്” ൽ തെറ്റായ വിവരം പ്രസിദ്ധീകരിച്ചുവെന്നാണ് അഭിഭാഷകർക്കെതിരെയുള്ള ആരോപണം.

Advertisment

തുടർ അന്വേഷണങ്ങൾ പൂർത്തീകരിക്കുന്നതിനായി കസ്റ്റഡി തിങ്കളാഴ്ച വരെ നീട്ടും. അഭിഭാഷകരെ വിട്ടയക്കണമെന്നുള്ള അപേക്ഷ പബ്ലിക് പ്രോസിക്യൂഷന്‍ നിരസിച്ചു. കൂടുതല്‍ അന്വേഷണം വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. 

Advertisment