New Update
/sathyam/media/media_files/h1Uy238m1wu3IPHHqxFI.jpg)
കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ കുവൈത്തില്‍ പരിശോധന ശക്തം. ജിലീബ്, ഫർവാനിയ, ജഹ്‌റ എന്നിവിടങ്ങളിൽ നിന്നായി 750-ലധികം താമസ നിയമ ലംഘകര്‍ പിടിയിലായി.
Advertisment
പരിശോധനാ കാമ്പെയ്‌നുകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ നിയമലംഘകർക്ക് അഭയം നൽകരുതെന്ന് മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. 112 എന്ന എമര്‍ജന്‍സി ഹോട്ട്‌ലൈനിലൂടെ നിയമലംഘകരെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us