New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈത്ത് സിറ്റി: കാര്‍ കഴുകാന്‍ വിസമ്മതിച്ചതിന് പ്രവാസിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് ഏഴ് വര്‍ഷം കഠിന തടവുശിക്ഷ വിധിച്ചു. കുവൈത്തിലാണ് സംഭവം. അപ്പീല്‍ കോടതിയുടേതാണ് വിധി.
Advertisment
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് സ്വദേശിയെ മര്‍ദ്ദിച്ച കേസിലാണ് പൊലീസുകാരനെ ശിക്ഷിച്ചത്. മര്‍ദ്ദനത്തില്‍ ബംഗ്ലാദേശ് സ്വദേശിക്ക് 50 ശതമാനം വൈകല്യം സംഭവിച്ചു. വാദിഭാഗത്തിന്റെ ഈ വാദം കോടതിയും അംഗീകരിച്ചു.
നേരത്തെ ക്രിമിനല്‍ കോടതി പ്രതിയ്ക്ക് 10 വര്‍ഷത്തെ തടവ് വിധിച്ചിരുന്നു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us