/sathyam/media/media_files/AAzypSjoEQEN7v9baBE5.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ ന്യൂസ് ചാനല്‍ ആരംഭിക്കുന്നു. പ്രാദേശിക, അന്തര്‍ദേശീയ വാര്‍ത്താ കവറേജ് വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് നടപടി. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് പുതിയ ചാനലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ജൂലൈ 28 മുതല്‍ ചാനല്‍ ആരംഭിക്കും.
ചാനലിൻ്റെ ഔദ്യോഗിക വിവരങ്ങള്‍ ജൂലൈ 21ന് പ്രഖ്യാപിക്കുമെന്ന് മന്ത്രാലയ വക്താവും ന്യൂസ് ആൻഡ് പൊളിറ്റിക്കൽ പ്രോഗ്രാംസ് വിഭാഗത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറിയുമായ ഡോ. ബാദർ അൽ-എനിസി ഇന്ന് കുവൈറ്റ് ന്യൂസ് ഏജൻസിക്ക് (കുന) നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആഗോള സംഭവവികാസങ്ങൾക്കൊപ്പം കുവൈറ്റ് സാംസ്കാരിക സ്വത്വം ഉൾക്കൊള്ളുകയാണ് ചാനൽ ലക്ഷ്യമിടുന്നത്. പ്രാദേശിക വാർത്തകൾ, സമഗ്രമായ വാർത്താ ബുള്ളറ്റിനുകൾ, സാംസ്കാരിക, സാമ്പത്തിക, കായിക, സാമൂഹിക പരിപാടികൾ എന്നിവ ചാനലിലുണ്ടാകും. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന സ്റ്റുഡിയോയാണ് സജ്ജീകരിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us