കുവൈത്തില്‍ ഹിജ്‌റി പുതുവത്സര അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ഹിജ്‌റി പുതുവത്സര അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് ബ്യൂറോയാണ് തീരുമാനം പുറപ്പെടുവിച്ചത്. മന്ത്രിതല സമിതിയെ തീരുമാനം അറിയിച്ചു

New Update
hijri

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹിജ്‌റി പുതുവത്സര അവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ജൂലൈ 7ന് അവധിയായിരിക്കും. ഹിജ്‌റ 1446-ലെ ഹിജ്‌റി പുതുവത്സര അവധി (മുഹറം) സംബന്ധിച്ച് സിവില്‍ സര്‍വീസ് ബ്യൂറോയാണ് തീരുമാനം പുറപ്പെടുവിച്ചത്. മന്ത്രിതല സമിതിയെ തീരുമാനം അറിയിച്ചു.

Advertisment

ജൂലൈ എട്ടിന് ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കും. ചില ഏജന്‍സികളില്‍ ജോലികളുടെ പ്രത്യേകത മൂലം പൊതുതാല്‍പര്യപ്രകാരം, ബന്ധപ്പെട്ട അധികാരികളാകും അവധി നിശ്ചയിക്കുന്നത്. ബയാന്‍ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിതല സമിതിയുടെ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ലയുടെ അധ്യക്ഷത വഹിച്ചു.

Advertisment