കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ ദ്വൈമാസ കാമ്പയിന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ ജൂലൈ, ആഗസ്ത് മാസങ്ങളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന വെക്കേഷന് കാമ്പയിന്‍ ഉദ്ഘാടന സമ്മേളനം ജൂലൈ അഞ്ചിന് വെള്ളിയാഴ്ച സംഘടിപ്പിക്കും

New Update
kkic

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ ജൂലൈ, ആഗസ്ത് മാസങ്ങളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന വെക്കേഷന് കാമ്പയിന്‍ ഉദ്ഘാടന സമ്മേളനം ജൂലൈ അഞ്ചിന് വെള്ളിയാഴ്ച സംഘടിപ്പിക്കും. 

Advertisment

വൈകുന്നേരം  ഏഴ് മണിക്ക് റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി ഇസ്ലാഹി സെൻ്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ഉദ്ഘാടനം നിർവഹിക്കും. 

കാമ്പയിൻ പ്രമേയമായ ഇസ്‌ലാം സമ്പൂർണം, സമാധാനം എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ, സമീർ അലി ഏകരൂൽ എന്നിവർ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തി യ പരിപാടിയിൽ കുട്ടികൾക്കായി  കളിചങ്ങാടം പരിപാടിയും ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര് അറിയിച്ചു.

Advertisment