കുവൈത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ സംയോജിത സേവനങ്ങള്‍ അനുവദിക്കും; നീക്കവുമായി വാണിജ്യ, വ്യവസായ മന്ത്രാലയം

കുവൈത്തില്‍ ഹെല്‍ത്ത് ക്ലബുകള്‍, റെസ്‌റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളില്‍ സംയോജിത സേവനങ്ങള്‍ അനുവദിക്കാന്‍ നടപടി

New Update
ministry of commerce and industry kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹെല്‍ത്ത് ക്ലബുകള്‍, റെസ്‌റ്റോറന്റ്, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളില്‍ സംയോജിത സേവനങ്ങള്‍ അനുവദിക്കാന്‍ നടപടി. വാണിജ്യ പ്രവര്‍ത്തനങ്ങുടെ ലയനം അനുവദിച്ച് വാണിജ്യ, വ്യവസായ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്.

Advertisment

ഹെല്‍ത്ത് ക്ലബുകളില്‍ ലഘു ഭക്ഷണങ്ങളുടെ വില്‍പന, ബേക്കറികളില്‍ പൂക്കള്‍, ചെടികള്‍ എന്നിവയുടെയും, റസ്റ്റോറന്റുകളില്‍ ആഡംബര വസ്തുക്കളുടെയും ചില്ലറ വില്‍പന എന്നിവ അനുവദിക്കാനാണ് നീക്കം. വ്യാപാര അന്തരീക്ഷം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

Advertisment