/sathyam/media/media_files/dY8oqbXCWTZRjnnZxnl3.jpg)
കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞവര്‍ക്ക് തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാ ജീവനക്കാർക്കും അടിയന്തര സാമ്പത്തിക സഹായമായി 1000 ദിനാർ വീതം വിതരണം ചെയ്തതായി എൻബിടിസി മാനേജ്മെൻ്റ് അറിയിച്ചു.
ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 61 ജീവനക്കാര്‍ക്കാണ് സാമ്പത്തിക സഹായം ലഭിച്ചത്. ഇതില്‍ 54 പേരും ഇന്ത്യക്കാരാണ്.പരിക്കേറ്റവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതിയും കമ്പനി പ്രഖ്യാപിച്ചു.
പരിക്കേറ്റവരുടെ 10 കുടുംബാംഗങ്ങളെ നേരത്തെ കമ്പനി കുവൈത്തില്‍ എത്തിച്ചിരുന്നു. ഇവര്‍ നിലവില്‍ പരിക്കേറ്റ ജീവനക്കാര്‍ക്കൊപ്പമുണ്ട്.
ആശുപത്രിയില്‍ രണ്ട് ജീവനക്കാര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. മറ്റുള്ളവരെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ടവരെ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളാറ്റുകളില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും എന്‍ബിടിസി വ്യക്തമാക്കി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരും ഉടന്‍ ആശുപത്രി വിടുമെന്ന് കമ്പനി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us