New Update
/sathyam/media/media_files/4iZsN8pOYqBWUlhOGElI.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഉപഭോക്താക്കൾക്കായി പ്രഖ്യാപിച്ച ഗ്രാൻ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ബംപർ വിജയികളെ പ്രഖ്യാപിച്ചു. അഹമ്മദ് മുഹമ്മദ്, സമ്മിൽ ഇബ്രാഹിം, ഹമ്മദ് അവാദ് എന്നീ ഭാഗ്യശാലികൾക്കാണ് ബംപർ സമ്മാനം ലഭിച്ചത്. ഇവർക്ക് മൂന്നുപേർക്കും
മെഗാ സമ്മാനമായ ഹവേൽ ജോലിയൻ കാർ ലഭിക്കും.
Advertisment
രണ്ട് മാസക്കാലമായി നടന്ന് വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവലിൽ പത്ത് ഭാഗ്യശാലികൾക്ക് ഐ ഫോണ്‍ 15 പ്രൊ, ഇരുന്നൂറ് പേർക്ക് അമ്പത് ദീനാർ വിലമതിക്കുന്ന ഗിഫ്റ്റ് കാർഡുകൾ എന്നിവയും സമ്മാനമായി നൽകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us