Advertisment

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കുന്നതിന്‌ പുതിയ വ്യവസ്ഥകള്‍

കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിന് പുതിയ നിയന്ത്രണം

New Update
kuwait city

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കുന്നതിന്‌ പുതിയ വ്യവസ്ഥകള്‍. പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഫഹദ് അൽ യൂസഫാണ് തീരുമാനം പുറപ്പെടുവിച്ചത്.

Advertisment

തൊഴിലുടമയുടെ അംഗീകാരം, നിലവിലെ തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം ജോലി പൂര്‍ത്തിയാക്കണം എന്നിവ വ്യവസ്ഥകളിലുണ്ട്. 50 കെ.ഡി ട്രാന്‍സ്ഫര്‍ ഫീസും, 10 കെ.ഡിയും പ്രതിവര്‍ഷം അധികമായി ഈടാക്കും.

ജൂലൈ 14 മുതല്‍ സെപ്റ്റംബര്‍ 12 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് അപേക്ഷിക്കാം. ഈ കാലയളവില്‍ ചില മുന്‍ വ്യവസ്ഥകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും. 

Advertisment