കുവൈത്ത് കേരള ഇസ്ലാഹി സെൻ്റർ ദ്വൈമാസ കാമ്പയിന് തുടക്കമായി

കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ ജൂലൈ, ആഗസ്ത് മാസങ്ങളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന വെക്കേഷന് കാമ്പയിന് തുടക്കമായി

New Update
kkic riggai

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻ്റെ നേതൃത്വത്തിൽ ജൂലൈ, ആഗസ്ത് മാസങ്ങളിലായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന വെക്കേഷന് കാമ്പയിന് തുടക്കമായി.

Advertisment

 ജൂലൈ അഞ്ചിന് വെള്ളിയാഴ്ച റിഗ്ഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച്  ഇസ്ലാഹി സെൻ്റർ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ശേഷം നടന്ന പരിപാടിയിൽ പി.എൻ .അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫ്, സമീർ അലി എകരൂൽ എന്നിവർ കാമ്പയിന്‍ പ്രമേയമായ "ഇസ്‌ലാം സമ്പൂർണം, സമാധാനം" എന്ന വിഷയത്തിൻ്റെ വിവിധ വശങ്ങളെ ആസ്പദമാക്കി പ്രഭാഷണം നടത്തി.
 
ആക്റ്റിങ് പ്രിഡൻറ് മുഹമ്മദ് അസ്ലം കാപ്പാടിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ക്യൂ, എച്ച്, എൽ,സി സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും, പ്രോഗ്രാം കൺവീനർ അബ്ദുൽ അസീസ് നരക്കോട് നന്ദിയും പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്ത പരിപാടിയിൽ  കുട്ടികൾക്കായി സംഘടിപ്പിച്ച  കളിച്ചങ്ങാടം പരിപാടി നൗഫൽ സ്വലാഹി, നൗഫൽ കോടാലി എന്നിവർ കോർഡിനെറ്റ് ചെയ്തു.

Advertisment