കുവൈത്ത് സിറ്റി: കുവൈത്തില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പ്രവാസികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഫര്‍വാനിയയിലാണ് സംഭവമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.