അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ തീപിടിത്തം; പ്രവാസിക്കെതിരെ നരഹത്യയ്ക്ക് കേസ്‌

ഫര്‍വാനിയയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രവാസിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു

New Update
farwaniya

കുവൈത്ത് സിറ്റി: ഫര്‍വാനിയയിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രവാസിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. പ്രതിയുടെ ഫ്‌ളാറ്റിന് ചേര്‍ന്നുള്ള മുറിയില്‍ താമസിച്ചവരാണ് മരിച്ചത്.

Advertisment

പ്രതിയുടെ ഫ്‌ളാറ്റിലാണ് തീപിടിച്ചത്. ഇവിടെ നിന്നുയര്‍ന്ന പുക തൊട്ടടുത്ത ഫ്‌ളാറ്റിലേക്ക് പടരുകയായിരുന്നു. ഇതേ തുടര്‍ന്നാണ് അഞ്ച് പേര്‍ ശ്വാസതടസം നേരിട്ട് മരിച്ചത്. ഫര്‍വാനിയ ബ്ലോക്ക് നാലില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. സിറിയന്‍ സ്വദേശികളാണ് മരിച്ചത്. 

Advertisment