കുവൈത്ത് സിറ്റി: കുവൈത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ സ്വദേശി യുവതിക്ക് ബാങ്ക് അക്കൗണ്ടിലെ മുഴുവന്‍ പണവും നഷ്ടപ്പെട്ടു. ഒരു ഗാര്‍ഹിക തൊഴിലാളി കമ്പനിയുടെ പ്രതിനിധിയാണെന്നും പറഞ്ഞ് ആരോ അയച്ച വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്തതിന് പിന്നാലെ 528 കുവൈത്ത് ദിനാറാണ് നഷ്ടപ്പെട്ടത്.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് തട്ടിപ്പുകാര്‍ വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള വ്യാജ ലിങ്കുകള്‍ ഉപയോഗിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.