കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ കോടതികളില്‍ ജഡ്ജിമാരായി 96 ഈജിപ്തുകാരെ നിയമിക്കുന്നു. അപ്പീല്‍ കോടതിയിലെ 26 പദവികളില്‍ ഉള്‍പ്പെടെയാണ് നിയമനം.
ഈജിപ്‌ഷ്യൻ നീതി ന്യായ വകുപ്പ് മന്ത്രി ഉമർ മാർവാനിയുമായി കുവൈത്ത് നീതി ന്യായ വകുപ്പ് മന്ത്രി മുഹമ്മദ് അൽ വാസ്മി ഇതുസംബന്ധിച്ച് നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഈ മാസം നാലിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇതിന് അനുമതി ലഭിച്ചു. സ്വദേശി ജഡ്ജിമാരുടെ ദൗര്‍ലഭ്യമാണ് വിദേശ ജഡ്ജിമാരുടെ നിയമനത്തിലേക്ക് നയിച്ചത്.