കുവൈത്ത് സിറ്റി: കുവൈത്തില്‍ ചില കുറ്റകൃത്യങ്ങളില്‍ ജയില്‍ശിക്ഷയ്ക്ക് പകരം സാമൂഹ്യസേവനം പോലുള്ള ബദല്‍ മാര്‍ഗങ്ങളും പിഴയും പരിഗണനയില്‍. ഇതു സംബന്ധിച്ച് പുതിയ നിയമത്തിന് രൂപം നല്‍കുമെന്ന് നീതിന്യായ, ഔഖാഫ്, ഇസ്ലാമിക് കാര്യ മന്ത്രി മുഹമ്മദ് അൽ വാസ്മി പറഞ്ഞതായി പ്രാദേശികമാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗതാഗത നിയമലംഘനങ്ങള്‍, മുനിസിപ്പാലിറ്റി നിയമലംഘനങ്ങള്‍, പ്രിന്റിംഗ് & പബ്ലിഷിംഗ് നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളില്‍ രണ്ട് മാസത്തില്‍ താഴെയുള്ള തടവുശിക്ഷകള്‍ക്ക് പകരമാണ് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുന്നത്.