കുവൈത്തില്‍ ബിദുനികളുടെ പാസ്‌പോര്‍ട്ട് പിന്‍വലിക്കാന്‍ തീരുമാനം

കുവൈത്തില്‍ പൗരത്വ രഹിതരായി താമസിക്കുന്ന ബിദുനികള്‍ക്ക് നല്‍കിയ പതിനേഴാം നമ്പര്‍ വിഭാഗത്തില്‍ പെട്ട പാസ്‌പോര്‍ട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനം

New Update
moi kuwai

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരത്വ രഹിതരായി താമസിക്കുന്ന ബിദുനികള്‍ക്ക് നല്‍കിയ പതിനേഴാം നമ്പര്‍ വിഭാഗത്തില്‍ പെട്ട പാസ്‌പോര്‍ട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനം. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

ഇവര്‍ കുവൈത്തില്‍ നിന്ന് പുറപ്പെടുമ്പോഴോ, അല്ലെങ്കില്‍ കുവൈത്തിലേക്ക് പ്രവേശിക്കുമ്പോഴോ അതിര്‍ത്തി കവാടങ്ങളില്‍ നിന്ന് പാസ്‌പോര്‍ട്ട് തിരികെ വാങ്ങി റദ്ദാക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. പാസ്‌പോര്‍ട്ടിന് പകരം റെസീപ്റ്റാകും ഇവര്‍ക്ക് നല്‍കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment