/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ പാസ്‌പോര്‍ട്ട് തട്ടിപ്പ്, ആള്‍മാറാട്ടം എന്നീ കേസുകളില്‍ ഗൈനക്കോളജിസ്റ്റിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. വനിതാ അറബ് ഡോക്ടര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഒരു കുവൈത്ത് സ്വദേശിയെ പോലെ ആള്‍മാറാട്ടം നടത്തുകയും, പാസ്‌പോര്‍ട്ട് മോഷ്ടിക്കുകയും ചെയ്‌തെന്നാണ് കേസ്. സ്വദേശിയുമായി സാമ്യമുള്ള രീതിയില്‍ മുഖഭാവത്തില്‍ മാറ്റം വരുത്തിയാണ് ഇവര്‍ കുവൈത്തിലേക്ക് പ്രവേശിച്ചത്.
എന്നാല്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഇവരെ പിടികൂടി. ഇവരുടെ ശബ്ദത്തിലും ഉച്ചാരണത്തിലും പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് സംശയം തോന്നിയതാണ് നിര്‍ണായകമായത്.
മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിന് ഈ ഡോക്ടര്‍ ഒരു ക്ലിനിക്ക് ആരംഭിച്ചിരുന്നു. രോഗികളുടെ കുടുംബത്തില്‍ നിന്ന് ഇവര്‍ ഗണ്യമായ തുക സ്വരൂപിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. തന്റെ മുഖവുമായി സാമ്യമുള്ള രോഗികളുടെ പാസ്‌പോര്‍ട്ടുകള്‍ ഇവര്‍ ഉപയോഗിച്ചതായും കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us