കുവൈത്തില്‍ കുടുംബ വിസ ലഭിക്കുന്നതിന് ഇനി 'യൂണിവേഴ്‌സിറ്റി ബിരുദം' വേണ്ട; നിബന്ധനകളില്‍ മാറ്റം

കുവൈത്തില്‍ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. യൂണിവേഴ്‌സിറ്റി ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കി

New Update
visa1

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസ ലഭിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം. യൂണിവേഴ്‌സിറ്റി ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കി. പ്രഥമ ഉപപ്രധാനമന്ത്രിയും  ആഭ്യന്തര മന്ത്രിയുമായ ശൈഖ്  ഫഹദ് അൽ യുസഫ് അൽ സബാഹിനെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

അതേസമയം, മറ്റ് നിബന്ധനകളില്‍ മാറ്റമില്ല. ഭാര്യ, പിതാവ്, മാതാവ്, 14 വയസ്സിന്ന് താഴെയുള്ള മക്കൾ എന്നിവരടക്കമുള്ളവർക്കുള്ള കുടുംബ വിസക്കുള്ള സാലറി 800 ദിനാർ വേണമെന്നുള്ള നിബന്ധനക്ക് മാറ്റമില്ല.

Advertisment