കുവൈത്ത് സിറ്റി: യൂണിവേഴ്‌സിറ്റി ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കിയതിന് പിന്നാലെ കുവൈത്തില്‍ ഇന്ന് കുടുംബ വിസ ലഭിച്ചത് നിരവധി പ്രവാസികള്‍ക്ക്. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി ഇതുമായി ബന്ധപ്പെട്ട് 487 അപേക്ഷകള്‍ ലഭിച്ചു. കുറഞ്ഞ ശമ്പള പരിധി, എംബസി അറ്റസ്റ്റേഷന്‍ തുടങ്ങിയ നിബന്ധനകള്‍ പാലിക്കാത്ത ചില അപേക്ഷകള്‍ മാത്രമാണ് തള്ളിയത്.
ഫര്‍വാനിയയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ (140) ലഭിച്ചത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ച ബിരുദധാരികളല്ലാത്ത 131 പ്രവാസികളില്‍ 100 പേര്‍ക്കും വിസ ലഭിച്ചു. കുടുംബ വിസ ലഭിക്കുന്നതിന് യൂണിവേഴ്‌സിറ്റി ബിരുദം വേണമെന്ന നിബന്ധന കഴിഞ്ഞ ദിവസമാണ് ഒഴിവാക്കിയത്.