കുവൈത്ത് സിറ്റി: കനത്ത ചൂട് നേരിട്ട് ഏല്‍ക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാവിലെ 10നും വൈകിട്ട് നാലിനും ഇടയില്‍ ചൂട് കൂടുതലുള്ള സമയത്തെ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കരുതെന്നാണ് മുന്നറിയിപ്പ്.
ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ജൂലൈയിലെ ആദ്യ 10 ദിവസങ്ങളില്‍ 33 കേസുകളാണ് ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്തത്.