13 വയസുള്ള മകളെ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമം; കുവൈത്തില്‍ സ്ത്രീക്കും കാമുകനും തടവുശിക്ഷ

മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുവൈത്തില്‍ സ്ത്രീക്ക് 47 വര്‍ഷം തടവുശിക്ഷ. ഇവരുടെ കാമുകന് 15 വര്‍ഷം കഠിനതടവും വിധിച്ചു

New Update
court order1

കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കുവൈത്തില്‍ സ്ത്രീക്ക് 47 വര്‍ഷം തടവുശിക്ഷ. ഇവരുടെ കാമുകന് 15 വര്‍ഷം കഠിനതടവും വിധിച്ചു. 13 വയസുള്ള മകളെ ഉയര്‍ന്ന അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ക്രിമിനല്‍ കോടതിയുടെ വിധി.

Advertisment

മകളെ പീഡിപ്പിക്കാന്‍ കാമുകന് സൗകര്യം ചെയ്തുകൊടുത്തെന്നും കേസുണ്ട്. കാമുകനുമായുള്ള സ്ത്രീയുടെ ബന്ധം മകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊലപാതകശ്രമമെന്നാണ് റിപ്പോര്‍ട്ട്.

Advertisment