/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധയിടങ്ങളില്‍ ട്രാഫിക് സുരക്ഷാ കാമ്പയിൻ നടന്നു. ജഹ്‌റ, സുലൈബിയ ഇൻഡസ്‌ട്രിയൽ, ഷുവൈഖ് ഇൻഡസ്‌ട്രിയൽ എന്നിവിടങ്ങളിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെമെന്റാണ് പരിശോധന നടത്തിയത്.
നിയമംലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് 24 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഇതിനു പുറമെ ഗതാഗത വകുപ്പ് 37,000 നിയമലംഘനങ്ങള്‍ ആകെ കണ്ടെത്തി. 78 മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടെ 131 വാഹനങ്ങള്‍ ആകെ പിടിച്ചെടുത്തു.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് പ്രായപൂർത്തിയാകാത്ത 14 പേരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. കൂടാതെ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് 49 വ്യക്തികളെ കസ്റ്റഡിയിലെടുത്തു.
അനധികൃത പ്രവേശനം ഉൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്ക് 289 വ്യക്തികളെ അറസ്റ്റ് ചെയ്തു. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് എല്ലാ ഗവര്‍ണറേറ്റുകളിലുമായി 44 കടകള്‍ അഗ്നിശമന സേന അടപ്പിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us