/sathyam/media/media_files/cT1eFQpvRxcfOdF9PS2h.jpg)
കുവൈത്ത് സിറ്റി: തിങ്കളാഴ്ച മുതല്‍ സഹേല്‍ ആപ്ലിക്കേഷന്‍ വഴി 'ഇലക്ട്രോണിക് ബിൽഡിംഗ് ഫയല്‍ എന്‍ക്വയറി സര്‍വീസ്' ആരംഭിക്കുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി. സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റൽ പരിവർത്തനം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് നടപടി.
പൗരന്മാർക്കുള്ള നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനാണ് ഈ സേവനം ലക്ഷ്യമിടുന്നതെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ ഇന്‍ഫര്‍മേഷന്‍ സെക്ടര്‍ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി യൂസഫ് അൽ അസ്മി പറഞ്ഞു. നീതിന്യായ മന്ത്രാലയവുമായി ലിങ്ക് ചെയ്യുന്നതിലൂടെ ഉപയോക്താവിൻ്റെ ഉടമസ്ഥതയിലുള്ള എല്ലാ പ്ലോട്ടുകളും ഈ സേവനത്തിലൂടെ കാണാനാകും.
സേവനം ഉപയോഗിക്കുന്നതിന്, ഉപയോക്താക്കൾക്ക് സഹേല്‍ ആപ്ലിക്കേഷനിലെ 'കൺസ്ട്രക്ഷൻ ഫയൽ' സര്‍വീസ് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ലഭിക്കുന്ന പ്ലോട്ടുകളില്‍ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് 'അപ്ലോഡ് ടെക്‌നിക്കല്‍ ഫയല്‍' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ ഉടമയ്ക്ക് സാങ്കേതിക ഫയലിൻ്റെ ഉള്ളടക്കങ്ങളും അനുബന്ധ രേഖകളും കാണാനാകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us