/sathyam/media/media_files/xzneTZTuLF0rd8CoCvh8.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് മുംബൈ, മംഗളൂരു അടക്കം കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. നിലവില്‍ കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, ചെന്നൈ, തിരുച്ചിറപ്പള്ളി, മംഗളൂരു, മുംബൈ എന്നീ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാനമുണ്ട്. കുവൈത്തില്‍ നിന്ന് 24 പ്രതിവാര ഫ്‌ളൈറ്റുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്.
ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് വണ്‍ സ്റ്റോപ് യാത്രയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഗിഫ്റ്റ് കാര്‍ഡ് സൗകര്യവും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ വെബ്‌സൈറ്റിലെ എയര്‍ ഇന്ത്യ ഗിഫ്റ്റ് കാര്‍ഡ് പേജ് വഴി ഇത് വാങ്ങാനാകും. ജന്മദിനം, വിവാഹവാര്‍ഷികം തുടങ്ങിയ ആഘോഷങ്ങളില്‍ ഉപയോഗിക്കാനാകുന്ന ഗിഫ്റ്റ് കാര്‍ഡുകള്‍ ലഭ്യമാണ്.
എക്‌സ്ട്രാ ബാഗേജ്, സീറ്റ് സെലക്ഷന്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ക്കും ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കാം. 1,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള ഈ കാര്‍ഡുകള്‍ ഓണ്‍ലൈനിലൂടെ വാങ്ങാം. 60 ദിവസമായിരിക്കും കാലാവധി. ക്രെഡിറ്റ് കാര്‍ഡ് വഴിയും ഇത്തരം കാര്‍ഡുകള്‍ വാങ്ങാവുന്നതാണ്.
അതേസമയം, സ്വകാര്യ വിമാന സര്‍വീസുകളായ ഇന്‍ഡിഗോ, സലാം എയര്‍, ഗള്‍ഫ് എയര്‍ തുടങ്ങിയവ ഓഗസ്റ്റ് മുതല്‍ വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്. വെറും 22 ദിനാറിന് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നേരിട്ട് യാത്ര ചെയ്യാം.
കുവൈത്ത്-ചെന്നൈ: 22 ദിനാര്‍ മുതല്‍, കുവൈത്ത്-കൊച്ചി: 26 ദിനാര്‍ മുതല്‍ എന്നിങ്ങനെയാണ് നിരക്ക്. 30 ദിനാറിന് ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും അനുവദിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇത്തിഹാദ് തുടങ്ങിയവും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്ട്രാ ബാഗേജ് നിരക്ക് 20-30 ശതമാനം വരെ ചില കമ്പനികള്‍ കുറച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us