'ന്യൂ കുവൈത്ത് വിഷന്‍ 2035' : പദ്ധതികള്‍ പലതും പ്രാരംഭഘട്ടത്തില്‍

18 വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും 'ന്യൂ കുവൈത്ത് വിഷന്‍ 2035' ദൗത്യത്തിന്റെ 55 പദ്ധതികള്‍ 30 ശതമാനം മാത്രമേ ആയിട്ടുള്ളൂവെന്നും, മറ്റുള്ളവ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു

New Update
new kuwait

കുവൈത്ത് സിറ്റി: 18 വര്‍ഷം മുമ്പ് ആരംഭിച്ചതാണെങ്കിലും 'ന്യൂ കുവൈത്ത് വിഷന്‍ 2035' ദൗത്യത്തിന്റെ 55 പദ്ധതികള്‍ 30 ശതമാനം മാത്രമേ ആയിട്ടുള്ളൂവെന്നും, മറ്റുള്ളവ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്യം കൈവരിക്കുന്നതിനും പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കിടയില്‍ ഏകോപ ശ്രമങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

നിരവധി പ്രധാന വികസന പദ്ധതികൾ ഉൾപ്പെടുന്ന തന്ത്രപരമായ പദ്ധതിയാണ്‌ കുവൈറ്റ് 2035 വിഷൻ. രാഷ്ട്രീയ കലഹങ്ങളും തർക്കങ്ങളും കാരണം സമീപ വർഷങ്ങളിൽ പദ്ധതിക്ക് തിരിച്ചടി നേരിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മന്ത്രിമാരും പൊതുസ്ഥാപനങ്ങളും ചേർന്ന് 1200 പദ്ധതികൾ വികസന പദ്ധതികളായി സമർപ്പിച്ചതാണ് ന്യൂ കുവൈറ്റ് 2035 വിഷൻ ആദ്യം തടസ്സപ്പെട്ടതിന് പിന്നിലെ കാരണങ്ങളിലൊന്ന്. ഈ പദ്ധതികളിൽ 120 എണ്ണം മാത്രമേ വികസന പദ്ധതികളായി യോഗ്യത നേടിയിട്ടുള്ളൂവെന്നും പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ബാക്കിയുള്ളവ പ്രവർത്തന പദ്ധതികളായി പുനഃക്രമീകരിച്ചു. ഇനിയും ആരംഭിക്കാനിരിക്കുന്ന 19 പദ്ധതികളിൽ സ്വകാര്യവൽക്കരണം, വടക്കൻ മേഖലയുടെ വികസനം, വിദ്യാഭ്യാസ പരിഷ്കരണം, കാർബൺ ന്യൂട്രാലിറ്റി സംരംഭം എന്നിവ ഉൾപ്പെടുന്നു. അത് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment