റെസിഡന്‍സി നിയമലംഘകര്‍ക്കെതിരെ കുവൈത്ത് സ്വീകരിക്കുന്ന നടപടികളെ ബഹുമാനിക്കുന്നു: ഇന്ത്യന്‍ സ്ഥാനപതി

കുവൈത്തില്‍ താമസിക്കുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍ കമ്മ്യൂണിറ്റിയാണെന്നും, 2023ലെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളതെന്നും സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക

New Update
Dr. Adarsh Swaika

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസിക്കുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യന്‍ കമ്മ്യൂണിറ്റിയാണെന്നും, 2023ലെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തോളം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളതെന്നും സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക.

Advertisment

“നിയമലംഘകർക്കെതിരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകള്‍ തികച്ചും ആഭ്യന്തര നടപടിക്രമമാണ്. എല്ലാ രാജ്യങ്ങളും അവരുടെ റസിഡൻസി സമ്പ്രദായം ലംഘിക്കുന്നവരോട് ഒരേ രീതിയാണ് പിന്തുടരുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന നിയമത്തെയും നടപടിക്രമങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു.കുവൈറ്റും ഇന്ത്യയും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്നതാണ് ഞങ്ങൾക്ക് പ്രധാനം''-ഡോ. ആദര്‍ശ് സ്വൈക പ്രാദേശികമാധ്യമത്തോട് പ്രതികരിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ആറാം റൗണ്ട് രാഷ്ട്രീയ കൂടിയാലോചനകളുടെ ഫലങ്ങളെ അദ്ദേഹം പ്രശംസിച്ചു. പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ കുവൈത്തിനും ഇന്ത്യയ്ക്കും ഒരേ കാഴ്ചപ്പാടുകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Advertisment