കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തും. ഇതു സംബന്ധിച്ച് ഗതാഗത നിയമത്തില്‍ അന്തിമ രൂപം നല്‍കിയതായി ആഭ്യന്തരമന്ത്രാലയത്തിലെ പൊതുസമ്പര്‍ക്ക വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ നാസര്‍ ബുസാലിബ് പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
അശ്രദ്ധയോടെ വാഹനം ഓടിച്ചാല്‍ ഈടാക്കുന്ന പിഴ 30 ദിനാറില്‍ നിന്ന് 150 ദിനാറായി ഉയര്‍ത്തും. റെഡ് സിഗ്നല്‍ നിയമം ലംഘിച്ചാല്‍ പിഴ 50 ദിനാറില്‍ നിന്ന് 150 ദിനാറായും വര്‍ധിപ്പിക്കും.
2023ല്‍ കുവൈത്തില്‍ 30 പേരാണ് റോഡപകടങ്ങളില്‍ മരിച്ചതെന്നും, ഇവരില്‍ ഭൂരിഭാഗവും 18നും 30നും ഇടയില്‍ പ്രായമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കും.