വയനാട്ടിലെ ഉരുള്‍പൊട്ടല്‍; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കുവൈത്തിലെ മലയാളി സംഘടനകളും

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച്, കുവൈറ്റിലെ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധിപേർ പങ്കെടുത്തു

New Update
landslidekw

കുവൈത്ത് സിറ്റി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് കൈത്താങ്ങാവുന്നതിനും വേണ്ടി കുവൈറ്റിൽ മലയാളി സംഘടനാ പ്രവർത്തകരും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ഒത്തുചേർന്നു.

Advertisment

അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച്, കുവൈറ്റിലെ ലോക കേരള സഭാ അംഗങ്ങളുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ നിരവധിപേർ പങ്കെടുത്തു. യോഗത്തിൽ സത്താർകുന്നിൽ അദ്ധ്യക്ഷനായിരുന്നു. ആർ. നാഗനാഥൻ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തെക്കുറിച്ചു സംസാരിച്ചു. 

landslidekw 1

സജി തോമസ് മാത്യു, ഫിറോസ് ഹമീദ്, മനീഷ് വയനാട്, ബേബി ഔസേപ്, ബഷീർ കെ , ഹമീദ് മധൂർ, ബിജു കടവ്, സുബൈർ കാടങ്കോട്  , അരുൺരാജ്, ഷാജി മഠത്തിൽ, അമീന അജ്നാസ്,  അനൂപ് മങ്ങാട്ട്, അബ്ദുല്ല വടകര, നിസാം തിരുവനന്തപുരം, കൃഷ്ണകുമാർ, റിജോ എബ്രഹാം, ജിതേഷ്, ബിനു, സുമേഷ്, നജീബ്, സി.എച്, മുഹമ്മദ് കുഞ്ഞി സലിം കൊമ്മേരി, മനോജ് കാപ്പാട് തുടങ്ങി, യോഗത്തിൽ സംസാരിച്ച സംഘടനാ പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കുവൈറ്റ് പ്രവാസികളുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.  

മണിക്കുട്ടൻ എടക്കാട്ട് മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് സംസാരിച്ചു. പ്രവർത്തനങ്ങളുടെ ഏകോപനത്തിനു ആർ.നാഗനാഥൻ ജനറൽ കൺവീനറും അലക്സ് മാത്യു, മനീഷ് വയനാട് കൺവീനർമാരും, വിവിധ സംഘടനാ പ്രതിനിധികൾ അംഗങ്ങളുമായ കോ ഓർഡിനേഷൻ കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു. പരിപാടിക്ക് എൽ.കെ.എസ് അംഗം ടി.വി.ഹിക്മത്ത് സ്വാഗതവും ബാബു ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി.

Advertisment