വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനുശോചിച്ച് കുവൈത്ത് അമീര്‍

നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് അനുശോചിച്ചു

New Update
amir-mishal-of-kuwait

കുവൈത്ത് സിറ്റി: നിരവധി പേരുടെ മരണത്തിനിടയാക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അഹമദ് അൽ സബാഹ് അനുശോചിച്ചു. രാഷ്ടപതി ദ്രൗപതി മുർവിന് അമീർ അനുശോചന സന്ദേശം അയച്ചു.

Advertisment

മരണപ്പെട്ടവരുടെയും കാണാതായവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിനും ഉദ്യോഗസ്ഥർക്കും സാധിക്കട്ടേയെന്ന് അദ്ദേഹം ആശംസിച്ചു. 

പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കുന്നതിനും, കാണാതായവര്‍ സുരക്ഷിതമായി തിരിച്ചെത്താനും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Advertisment