ക്രെസന്റ് സെന്റർ കുവൈത്ത് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുകൾ വിതരണം ചെയ്തു

വയനാട് പ്രകൃതി ദുരന്തത്തിൽ യോഗം  അനുശോചനം രേഖപ്പെടുത്തുകയും, അതിൽ മരണപെട്ട് പോയവർക്ക് വേണ്ടി സയ്യിദ് നാസർ മശ്ഹുർ തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു

New Update
crescent center kuwait

കുവൈത്ത് സിറ്റി : സെക്കന്ററി ഹയർ സെക്കന്ററി പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ക്രെസന്റ് സെന്റർ അംഗങ്ങളുടെ മക്കൾക്ക് നൽകി വരുന്ന "എജുകേഷണൽ എംപവർമെന്റ്" അവാർഡുകൾ വിതരണം ചെയ്തു. 2023-24 അധ്യയന വർഷത്തിൽ അവാർഡിന് അർഹരായ ഒൻപത് കുട്ടികളുടെ രക്ഷിതാക്കൾ ആണ് കുട്ടികൾക്ക് വേണ്ടി സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ഏറ്റുവാങ്ങിയത്. 

Advertisment

ഫർവാനിയ ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഹാളിൽ പ്രസിഡന്റ് ശരീഫ്  ഒതുക്കുങ്ങലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം രക്ഷാധികാരി സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.

സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകളിൽ മുഴുവൻ  വിഷയങ്ങളിലും എ പ്ലസ്, എ ഗ്രേഡുകൾ നേടിയ ക്രെസന്റ് അംഗങ്ങളുടെ മക്കളായ റിഫ മുനീർ, ലാമിയ കെ, സഫാ മുഹമ്മദ് ടി.വി, ഷഹാൻ അക്ബർ, ഫരീഹ ഉമ്മർ, ഫാത്തിമ ജുഹൈന, അസ്‌രിഫ, ഫാത്തിമ റിൻഷാ, അത്തിക്ക ബത്തുൽ, എന്നിവരാണ് അവാർഡിന് അർഹരായത്.

ഭാരവാഹികൾ ആയ നൗഷാദ് കക്കറയിൽ, അഷ്‌റഫ്‌ മണക്കടവൻ, ഷാജഹാൻ പാലാറ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കോയ വളപ്പിൽ, ഗഫൂർ അത്തോളി, സലിം ഹാജി, ഷാഹുൽ ബേപ്പൂർ, മൻസൂർ കുന്നത്തേരി എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് കെ.കെ.പി ഉമ്മർകുട്ടി സംസാരിച്ചു. 

വയനാട് പ്രകൃതി ദുരന്തത്തിൽ യോഗം  അനുശോചനം രേഖപ്പെടുത്തുകയും, അതിൽ മരണപെട്ട് പോയവർക്ക് വേണ്ടി സയ്യിദ് നാസർ മശ്ഹുർ തങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തുകയും ചെയ്തു.  ജനറൽ സെക്രട്ടറി ഷഫീക് വി.എ സ്വാഗതവും  ട്രഷറർ ഇല്യാസ് ബാഹസ്സൻ നന്ദിയും രേഖപ്പെടുത്തി.

Advertisment