കുവൈത്ത് ദിനാറിന് വമ്പന്‍ കുതിപ്പ്

ഡോളര്‍ ശക്തിയാര്‍ജിച്ചതടക്കമുള്ളവയാണ് ഇതിന് കാരണം. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ വിനിമയ നിരക്ക് ഉയര്‍ന്നത് പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യും

New Update
kuwait dinar 1

കുവൈത്ത് സിറ്റി: രൂപയുമായുള്ള കുവൈത്ത് ദിനാറിന്റെ വിനിമയ നിരക്ക് വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ദിനാറിന് 274 രൂപ എന്ന നിലയിലേക്കാണ് വര്‍ധനവുണ്ടായത്.

Advertisment

ഡോളര്‍ ശക്തിയാര്‍ജിച്ചതടക്കമുള്ളവയാണ് ഇതിന് കാരണം. മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ വിനിമയ നിരക്ക് ഉയര്‍ന്നത് പ്രവാസികള്‍ക്ക് പ്രയോജനം ചെയ്യും.

ഈ സാഹചര്യം പ്രയോജനപ്പെടുത്തി ശമ്പളം കിട്ടിയ ഉടന്‍ അത് നാട്ടിലേക്ക് അയക്കുന്ന തിരക്കിലാണ് മലയാളികളടക്കമുള്ളവര്‍. 

Advertisment